2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഓര്‍മ്മകള്‍

ഇവിടെ നഷ്ട്ടപ്പെട്ടുപോയ പലതിന്റെയും ഓര്‍മ്മകള്‍ ചികയലാണ്. വീണുപോയ നിമിഷങ്ങള്‍ പലപ്പോഴും  മനസ്സില്‍ നൊമ്പരങ്ങള്‍ തീര്‍ക്കുന്നു.. കണ്ണുകള്‍ ഈറനണിയുന്നതും  അറിയാതെ ചുണ്ടുകള്‍ വിതുമ്പുന്നതും എന്തിനാണ്...? അറിയില്ല.. പലപ്പോഴും മനസ്സ് അറിയാതെ തേങ്ങുന്നു. ഓര്‍മ്മകള്‍ എന്നെ അത്ര അധികം നോവിക്കുന്നുണ്ട്.. വളര്‍ന്നുവന്ന വഴികള്‍ വലുതാണ്‌.. വിയര്‍പ്പു ഇറ്റുവീഴുന്ന നാട് വിട്ട് ഇവിടെ ഞാന്‍ വന്നെത്തിയത് തികച്ചും യാദൃച്ചികം മാത്രം. പലപ്പോഴും എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിയടുണ്ട്..  എന്തിനീ ജീവിതം...? ഒന്നും നേടാന്‍ കഴിയാത്തവന്റെ  ചിന്തകള്‍ ഒരിക്കലും  നിറമുള്ളത് ആയിരിക്കില്ല. എന്നും നോവുകള്‍ എനിക്കൊപ്പം നിഴലുപോലെയുണ്ട്.. പല ചിന്തകളും കാടുകള്‍ കയറുന്നു.. ജീവിതത്തില്‍ ഇനിയും വന്നുചേരാന്‍ എന്തൊക്കെയോ ബാക്കി.. നേടുവാന്‍ ജീവിതമോ....?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.