2010, ഡിസംബർ 25, ശനിയാഴ്‌ച

ഉണ്ണി

ഓഫീസില്‍ നിന്നും മടങ്ങിവരുമ്പോള്‍ ഞാനെന്നും ആ ഉണ്ണിയെ കാണുമായിരുന്നു; ഇരുട്ടിന്റെ നിഴല്‍ വീണ മുറ്റത്ത്‌ , അച്ഛന്‍റെ ചോദ്യങ്ങള്‍ക്കും നീട്ടിപിടിച്ച വടിക്കും മുന്‍പില്‍ പേടിച്ചു ഒരു മാന്‍ പേടയെപ്പോലെ.. ഈ കുഞ്ഞു പ്രായത്തില്‍ അവന്‍റെ ഉള്ളിലെ വികൃതി കുട്ടിയെ അവന്‍ എവിടെ ഒളിപ്പിക്കണം...? ഭയം പുരണ്ട അവന്‍റെ മുഖം പലപ്പോഴും എനിക്ക് എന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മകള്‍ സമ്മാനിക്കുന്നു.. എന്‍റെ വികൃതികള്‍ക്ക് സമ്മാനമായി അച്ഛന്‍ തരാറുള്ള ചുട്ട അടികള്‍ ഏറ്റുവാങ്ങാന്‍ പേടിച്ചുവിറച്ചു നില്‍ക്കുന്ന എന്‍റെ ആ കുട്ടിക്കാലത്തിന്റെ കയിപ്പും മധുരവും നിറഞ്ഞ ഓര്‍മകള്‍ വീണ്ടും എനിക്ക് സമ്മാനിച്ച ഉണ്ണി.. നിനക്ക് എന്‍റെ 'നോവില്‍' പുരണ്ട ഒരായിരം നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.