2010, ഡിസംബർ 26, ഞായറാഴ്‌ച

നിമിത്തങ്ങള്‍....

ജീവിതത്തിന്റെ ഓരോ നിമിഷവും നിമിത്തങ്ങള്‍ക്ക് ഒപ്പമുള്ള സഞ്ചാരമാണ്.. അറിയാതെ വന്നു ചേരുന്ന വഴിത്തിരുവുകള്‍..  എന്‍റെ യാത്രയില്‍ എനിക്കൊപ്പം പലപ്പോഴും സ്വപ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്; പക്ഷെ ഒരിക്കലും ഞാന്‍ കരുതുന്നതല്ല ജീവിതത്തില്‍ സംഭവിക്കുന്നത്‌. നേരത്തെ എവിടെയോ കുറിച്ച് വച്ചിരുന്ന എന്തോ ഒന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു.
എല്ലാം നിമിത്തങ്ങള്‍.... എല്ലാം നിമിത്തങ്ങള്‍....
കടന്നുപോയ പല നിമിഷങ്ങളും എന്നോ ഒരിക്കല്‍ ജീവിതത്തില്‍ സംഭവിച്ചുപോയതിന്റെ ആവര്‍ത്തനങ്ങള്‍ ആണ്. എന്‍റെ സൗഹൃദങ്ങള്‍, പ്രണയം , കണ്ടുമുട്ടലുകളും യാത്രകളും എല്ലാം ഞാന്‍ കണക്കാക്കിയത്തിനും അപ്പുറത്താണ്.
ഒരിക്കലും കണ്ടുമുട്ടില്ല എന്നുകരുതിയിരുന്ന എന്‍റെ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടിയത്‌ എന്തിനായിരുന്നു..?
വീണ്ടും ഒരുകണ്ടുമുട്ടല്‍ ഉണ്ടാകുമോ...?
എന്‍റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് അവള്‍ കടന്നു വരുമോ..? നോവുകളെ പ്രണയിച്ച് ഈ ജീവിതം ഇനി ഞാന്‍ തള്ളിനീകേണ്ടിവരുമോ..? അറിയില്ല ഒന്നും. അടുത്ത നിമിഷത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ എനിക്കിന്ന് കഴിയുന്നില്ല..
എന്തും അവിചാരിതമായ കടന്നുവരലുകള്‍ ആണ്. വരുന്നതിനെ സ്നേഹത്തോടെ സ്വീകരിക്കുക. മനസ്സാണല്ലോ പ്രധാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.