2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

പട്ടിണി ജിഹാദ്

 

അടഞ്ഞ വാതിലിന്റെ പിന്നിൽനിന്നും മരിച്ചവരുടെ ഗന്ധം വന്നു.!

അന്വേഷണ ഉദ്യോഗസ്ഥര്‍  ചീറിപാഞ്ഞെത്തി. വാതിൽ തുറന്നു, പരിശോധനകൾ കഴിഞ്ഞ് മരിച്ചവരെയും കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് പോയി.

അന്വേഷണം കഴിഞ്ഞു ക്ഷീണിതനായി മുറിയിൽ നിന്നും പുറത്തേക്കു വന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേരെ മീഡിയക്കാരുടെ നീണ്ട വടികൾ ചെന്നു.

"സാർ സാർ, മരണകാരണം എന്താണ്..?"

"എന്തെങ്കിലും തെളിവുകൾ കിട്ടിയോ ..?"

"മരിച്ചവരിൽ പെൺകുട്ടിയും ഉണ്ടല്ലോ..?"  ലൗ ജിഹാദ് ആണോ..?"

സുമുഖനായ ഉദ്യോഗസ്ഥൻ എല്ലാവരോടുമായി പറഞ്ഞു; "പേടിക്കേണ്ടതില്ല; മരിച്ചവന്റെ കുറിപ്പടി കിട്ടിയിട്ടുണ്ട്.
മരണകാരണം 'പട്ടിണി ജിഹാദ്' മാത്രമാണ്."

വാർത്തയ്ക്കു വലിയ സ്കോപ് ഇല്ലാത്ത വിഷയം ആയതുകൊണ്ട് ചെറിയകോളം വാർത്ത തട്ടിക്കൂട്ടി മാധ്യമന്മാർ കളം വിട്ടു.

2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

അന്ത്യചുംബനം

 

കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾക്ക് വാരിക്കോരി കൊടുത്ത
ചക്കര ഉമ്മകൾക്ക് പകരമൊന്നു തിരിച്ചു കിട്ടാൻ
വാർദ്ധക്യം വരെ കാത്തിരിക്കേണ്ടിവരാറുണ്ട്
പല മാതാപിതാക്കൾക്കും.