2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ചില സദാചാര ദുഃഖങ്ങൾ

വെറുതേ പിഴച്ചുപോയ് നാവ്..
അവനെയും ഇവനെയും നിന്നേയുമൊക്കെ
തേജോവധം ചെയ്തു ചെയ്തങ്ങിനെ..

വെറുതേ പിഴച്ചുപോയ് മനം..
അവളെയും ഇവളെയും നിന്നേയുമൊക്കെ
അനുവാദം ആരായാതിണ-ചേർത്തുമങ്ങിനെ..

ദൃഷ്ടിയിൽ നിൻ നടപ്പും എടുപ്പും
മൃദുല ഭാഗങ്ങളും
നോക്കി  ഭോഗിച്ചെന്റെ കണ്ണും പിഴച്ചുപോയ്..

എങ്കിലും വേണ്ടില്ല,
കപട സദാചാര പൊയ്മുഖം പൂശിഞാൻ
നിന്നെ തറയ്ക്കുവാൻ മുന്നേ ഇറങ്ങട്ടെ.

12 അഭിപ്രായങ്ങൾ:

  1. ബിജുവേട്ടാ ... നല്ല കവിത
    (നാക്കും മനസ്സും നോട്ടവുമൊക്കെ പിഴച്ച , കപട സദാചാരത്തെ എതിര്‍ക്കുന്നവന്‍ )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം.. വന്നതിനും വായിച്ചതിനും അഭിപ്രായം പങ്കിട്ടതിനും. :)

      ഇല്ലാതാക്കൂ
  2. മാനസത്തിന്‍ യമം പെരിതുപണി
    സാധിച്ചു കൊള്‍വാനസംശയം

    മറുപടിഇല്ലാതാക്കൂ
  3. fbയിലെ പുതിയ വിപ്ലവത്തിന്‍റെ പ്രതിഫലനം .. അല്ലേ... ? ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിവ്ലവം, തീച്ചൂള, ഫിനിക്സ് പക്ഷി... എല്ലാം ഇങ്ങനെ ഒക്കെ ആണ്.. :)

      ഇല്ലാതാക്കൂ
  4. ഏറ്റവും ആഴത്തില്‍ മുറിവെല്‍പ്പിക്കാന്‍ പറ്റിയ ആയുധം നാവല്ലാതെ വേറെ എന്താണ്
    നല്ല വരികള്‍ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  5. അതിനു മുമ്പ് ആരെങ്കിലും പൂശണ്ട :)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.