കഥ-
"നിന്റെ ശരീരത്തിലും കുറേശെ ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു."
അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച്, മുടിയിഴകളിൽ കൂടി പതിയെ വിരലോടിക്കവേ അയാൾ അവളുടെ കാതുകളിൽ പതിയെ ഒന്ന് കടിച്ചിട്ട് പറഞ്ഞു.
"ഉം.. എനിക്കിപ്പോഴും പതിനെട്ട് ആണെന്നാ നിങ്ങടെ വിചാരം..?" പ്രാവിനെപ്പോലെ അവളൊന്നു കുറുകി. തെല്ലു പരിഭവത്തോടെ അയാളുടെ കരവലയത്തിൽ നിന്ന് ചിണുങ്ങി.
അവളുടെ പരിഭവങ്ങളെ ഒരു ചുംബനം കൊണ്ട് അയാൾ ഒപ്പിയെടുത്തു. നാണത്തിൽ കുതിർന്ന അവളുടെ മന്ദഹാസം അയാൾക്ക് വീണ്ടും വീണ്ടും യുവത്വം നല്കികൊണ്ടിരുന്നു..
കാലമങ്ങിനെ നരയായും ചുളിവായും അവരിൽ രൂപമാറ്റം വരുത്തിയിട്ടും അവർ കാമുകീ കാമുകന്മാരെ പോലെ അന്യോനം പ്രണയിച്ചുകൊണ്ടേയിരുന്നു..
അപ്പോൾ അതേ വീടിന്റെ മേൽക്കൂരയ്ക്കു കീഴിൽ മറ്റു രണ്ടുപേർ അസ്വസ്ഥരായി ഉറങ്ങാതെ ഇരിക്കുകയായിരുന്നു.ഒത്തിരിക്കാലം പ്രണയിച്ച് ഇത്തിരി നാൾ മുൻപേ ഒരുമിച്ചവർ എങ്ങിനെ പരസ്പ്പരം പിരിയാം എന്നതിനെ കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. മനസ്സുകൊണ്ട് പിരിഞ്ഞവർക്കിടയിൽ ശരീരങ്ങളുടെ അകലം മാത്രമിനി ബാക്കി.
ചേരുന്നതിനുമുമ്പെ പിരിയുന്ന സംസ്കാരം ഒരു അധിനിവേശം നടത്തുന്നുണ്ട്. അല്ലേ?
മറുപടിഇല്ലാതാക്കൂതീർച്ചയായും..
ഇല്ലാതാക്കൂസ്നേഹ ബന്ധങ്ങൾക്ക് പലപ്പോഴും ചിത്രശലഭങ്ങളുടെ ആയുസ്സേ ഇന്ന് ഉണ്ടാകുന്നുള്ളൂ.