2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

തള്ളയും പിള്ളയും

അഞ്ചുതെങ്ങുള്ളോരു-
കുഞ്ചന്റെ വീട്ടിൽ
അഞ്ചാമനായ് ഞാൻ പിറന്നു.
അഞ്ചിൽപ്പരം നേരം വാരിയൂട്ടി,
അമ്മ കൊഞ്ചിച്ചു കൊഞ്ചിച്ച് പോറ്റി..

തഞ്ചത്തിലങ്ങനെ കൊഞ്ചി വളരവേ
വീട്ടിൽ ആറാമതൊന്നുകൂടായി..
മൊഞ്ചത്തിയായൊരു വാവയെ കണ്ടപ്പോൾ
തള്ള തഞ്ചത്തിലെന്നേ മറന്നു. :-/

4 അഭിപ്രായങ്ങൾ:

  1. കുഞ്ഞുവാവയെ കണ്ടപ്പോള്‍ തള്ളയ്ക്ക് വേണ്ടാതെയായി എന്ന പരാതിയ്ക്ക് ഉല്പത്തികാലത്തോളം പഴക്കമുണ്ടാകാം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്കുശേഷം നാലമതൊന്നിന് ശ്രമിക്കായ്കയാൽ ഇങ്ങനൊരു പരാതി പറയാൻ ഈയുള്ളവന് സാധിച്ചില്ല.. :)

      ഇല്ലാതാക്കൂ
  2. ഹ ഹ എല്ലാ മൂത്തകുട്ടികളും ഇങ്ങനെ പറയും

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.