2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ജനനവും മരണവും

മരണത്തെകുറിച്ച് ഏറെ വാചാലനാവണമെന്നുണ്ട്. 
പക്ഷെ.. മരണത്തിന്റെ മരവിച്ച തണുപ്പിനെക്കുറിച്ച്
ഞാൻ അജ്ഞനാണ്..
ജനനത്തെക്കുറിച്ച് അതിലേറെ വാചാലത എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു;
എന്നാൽ അവിടെയും ഞാൻ പരാജയം ഏറ്റുവാങ്ങുന്നു...
കുഞ്ഞിന്റെ കുരുന്നു കണ്ണുകൾ ശൂന്യതയിലേക്ക് തുറന്നിരിക്കുന്നു.. എന്നാൽ അവന്റെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ ഉണർന്നിരിക്കുന്നു.. ഉറങ്ങുമ്പോൾ പോലും അവൻ (അവൾ)കൊഞ്ചി ചിരിക്കുന്നത് നിങ്ങൾ കാണാറില്ലേ..??
വാക്കുകൾ മനസ്സിൽ ശൂന്യത തീർക്കുന്ന അവസ്ഥയാണ് ജനനവും മരണവും.

6 അഭിപ്രായങ്ങൾ:

  1. ചോദ്യങ്ങള്‍ ,സംശയങ്ങള്‍. ഇതാണ് ജനനവും മരണവും.

    മറുപടിഇല്ലാതാക്കൂ
  2. രണ്ടും അജ്ഞാതമായ സത്യങ്ങള്‍ @@

    മറുപടിഇല്ലാതാക്കൂ
  3. മരിച്ചിട്ട് ഒന്ന് തിരിച്ചുവരാന്‍ കഴിഞ്ഞാല്‍ എല്ലാം ഉള്ളതുപോലെ പറയാമായിരുന്നു!

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.