ഒറ്റപ്പാലത്തുള്ളൊരു ചിറ്റപ്പൻ
ആളൊരു ഒറ്റതടിക്കാരൻ വല്യപ്പൻ.
ഒറ്റമുണ്ടിൻ തല പൊക്കി,
എന്നും ചുറ്റിയടിക്കാൻ ഇറങ്ങും.
ഒറ്റനിരപല്ലുകാട്ടി, കക്ഷി
പഞ്ചാര പുഞ്ചിരി തൂവും.
നല്ല തരുണീ മണികളേറെ,
ഒത്തുകൂടും നാൽ കവലയ്-
ക്കൊത്തവശം നോക്കി എന്നും
അങ്ങേർ ഒറ്റയിരുപ്പങ്ങിരിക്കും.
കവലയിലങ്ങിനെയെന്നും
നീണ്ട ശകടങ്ങൾ എത്തും..
ഒറ്റബെല്ലിൽ അവ നില്ക്കെ,
ഏറെ തരുണികൾ കേറും;
അതിലേറെ തരുണികൾ എത്തും.
ബീഡി പുക വലിച്ചാശാൻ-
എല്ലാം മറന്നങ്ങിരിക്കും..
ഏറെ പണിപ്പെട്ടു കണ്ണ്
തള്ളി തുറിച്ചങ്ങിരിക്കും.
ഒത്ത രസമുള്ള ചന്തം-
മന്ദം നടന്നുപോകുമ്പോൾ,
ഒറ്റ ശ്വാസം പിടിച്ചാശാൻ-
ഒറ്റയിരുപ്പങ്ങിരിക്കും.
അങ്ങിനെ അന്നൊരു തിങ്കൾ..
കവലയിൽ ശകടവും കാത്ത്
ഏറെ തരുണികൾ എത്തി..
ലാസ്യവതികളെ നോക്കി,
അങ്ങേർ ആഞ്ഞു പുകച്ചുരുൾ ഊതി
ആനന്ദം കൊണ്ടങ്ങ് നില്ക്കെ,
തൊണ്ടയിൽ കെട്ടിയ കുത്തൽ
വില്ലൻ ചുമച്ചങ്ങ് ചാടി.
അഞ്ചെട്ടു വട്ടം ചുമയ്ക്കെ
ആശ്വാസം തെല്ലുള്ളിൽ തോന്നി.
മെല്ലെ കിതച്ചും പകച്ചും
ചുറ്റും തിരിഞ്ഞയാൾ നോക്കി..
അമ്പിളി അംബിക രാജി,
ഷാപ്പിലെ രാമന്റെ രാധ..
കൂടെ കുലുങ്ങി ചിരിപ്പൂ
കൂട്ടത്തിൽ ഉള്ളവർ എല്ലാം..
കാര്യമറിയാതെ പാവം
ആദ്യം പകച്ചങ്ങു നിന്നു..
പിന്നെ തിരച്ചറിഞ്ഞയ്യോ കഷ്ടം,
റോഡിൽ കിടന്നു ചിരിപ്പൂ-
നാളികേര പൂള് പോലെ
ഒരു സെറ്റ് പല്ലിന്റെ കൂട്ടം.
ഇത്തിരി സങ്കടം തോന്നി..
കണ്ണുകൾ ഈറനണിഞ്ഞു..
പിന്നെ ശങ്ക മറന്നാ പാവം
പല്ലുകൾ തപ്പിയെടുത്തു;
തന്റെ നിക്കറിൻ കീശയിലിട്ടു.
പിന്നെ പല്ലുകൾ ഇല്ലാതെ പാവം
തന്റെ മോണകൾ കാട്ടി ചിരിച്ചു;
കൈകുഞ്ഞിനെ പോലെ ചിരിച്ചു.
ആളൊരു ഒറ്റതടിക്കാരൻ വല്യപ്പൻ.
ഒറ്റമുണ്ടിൻ തല പൊക്കി,
എന്നും ചുറ്റിയടിക്കാൻ ഇറങ്ങും.
ഒറ്റനിരപല്ലുകാട്ടി, കക്ഷി
പഞ്ചാര പുഞ്ചിരി തൂവും.
നല്ല തരുണീ മണികളേറെ,
ഒത്തുകൂടും നാൽ കവലയ്-
ക്കൊത്തവശം നോക്കി എന്നും
അങ്ങേർ ഒറ്റയിരുപ്പങ്ങിരിക്കും.
കവലയിലങ്ങിനെയെന്നും
നീണ്ട ശകടങ്ങൾ എത്തും..
ഒറ്റബെല്ലിൽ അവ നില്ക്കെ,
ഏറെ തരുണികൾ കേറും;
അതിലേറെ തരുണികൾ എത്തും.
ബീഡി പുക വലിച്ചാശാൻ-
എല്ലാം മറന്നങ്ങിരിക്കും..
ഏറെ പണിപ്പെട്ടു കണ്ണ്
തള്ളി തുറിച്ചങ്ങിരിക്കും.
ഒത്ത രസമുള്ള ചന്തം-
മന്ദം നടന്നുപോകുമ്പോൾ,
ഒറ്റ ശ്വാസം പിടിച്ചാശാൻ-
ഒറ്റയിരുപ്പങ്ങിരിക്കും.
അങ്ങിനെ അന്നൊരു തിങ്കൾ..
കവലയിൽ ശകടവും കാത്ത്
ഏറെ തരുണികൾ എത്തി..
ലാസ്യവതികളെ നോക്കി,
അങ്ങേർ ആഞ്ഞു പുകച്ചുരുൾ ഊതി
ആനന്ദം കൊണ്ടങ്ങ് നില്ക്കെ,
തൊണ്ടയിൽ കെട്ടിയ കുത്തൽ
വില്ലൻ ചുമച്ചങ്ങ് ചാടി.
അഞ്ചെട്ടു വട്ടം ചുമയ്ക്കെ
ആശ്വാസം തെല്ലുള്ളിൽ തോന്നി.
മെല്ലെ കിതച്ചും പകച്ചും
ചുറ്റും തിരിഞ്ഞയാൾ നോക്കി..
അമ്പിളി അംബിക രാജി,
ഷാപ്പിലെ രാമന്റെ രാധ..
കൂടെ കുലുങ്ങി ചിരിപ്പൂ
കൂട്ടത്തിൽ ഉള്ളവർ എല്ലാം..
കാര്യമറിയാതെ പാവം
ആദ്യം പകച്ചങ്ങു നിന്നു..
പിന്നെ തിരച്ചറിഞ്ഞയ്യോ കഷ്ടം,
റോഡിൽ കിടന്നു ചിരിപ്പൂ-
നാളികേര പൂള് പോലെ
ഒരു സെറ്റ് പല്ലിന്റെ കൂട്ടം.
ഇത്തിരി സങ്കടം തോന്നി..
കണ്ണുകൾ ഈറനണിഞ്ഞു..
പിന്നെ ശങ്ക മറന്നാ പാവം
പല്ലുകൾ തപ്പിയെടുത്തു;
തന്റെ നിക്കറിൻ കീശയിലിട്ടു.
പിന്നെ പല്ലുകൾ ഇല്ലാതെ പാവം
തന്റെ മോണകൾ കാട്ടി ചിരിച്ചു;
കൈകുഞ്ഞിനെ പോലെ ചിരിച്ചു.
ഹഹഹ
മറുപടിഇല്ലാതാക്കൂഒറ്റപ്പാലത്തെ ചിറ്റപ്പന്‍ വാര്‍ദ്ധക്യം ആസ്വദിക്കട്ടെ
പല്ലു പോയാല്‍ കുഞ്ഞിനെപ്പോലെ ചിരിയ്ക്കട്ടെ
കവിത നന്നായി. പ്രേമവും മഴയും പെയ്തിറങ്ങുമ്പോള്‍ ഇടയ്ക്ക് ഇങ്ങനെ വല്ലതും കാണുന്നത് ഒരു സന്തോഷമാണ്!
താങ്ക്യൂ അജിത്തേട്ടാ.. വായനയ്ക്കും അഭിപ്രായത്തിനും :)
ഇല്ലാതാക്കൂചിരിപ്പിച്ചു,,,,
മറുപടിഇല്ലാതാക്കൂthank you.. :)
ഇല്ലാതാക്കൂഎടോ മനുഷ്യാ കൊച്ചു കവിത കൈവിട്ടു പിടിച്ചപ്പോ എഴുതി എഴുതി തീരുന്നില്ലേ :) രസകരമായി വിഷയം അവതരിപ്പിച്ചു. ഇടയ്ക്ക് ഇത്തരം വലിയ കവിതകളും പോരട്ടെ.
മറുപടിഇല്ലാതാക്കൂഇനി ഇടയ്ക്കിടെ ചിരിയെഴുത്തുകൾ പ്രതീക്ഷിച്ചോളൂ അനീഷ് ഭായ് :)
ഇല്ലാതാക്കൂ