അലങ്കോലമായ ചിന്തകളിൽ,
മരണത്തിന്റെ ഞരമ്പുകൾ മാത്രം
തടിച്ചു കിടക്കുന്നു..
ഒരിക്കൽ അവയിലൂടെ ഒഴുകിയ
പ്രണയത്തിന്റെ രക്തം
ഞാനറിയാതെ
എന്നോ വറ്റിപ്പോയിരിക്കുന്നു.
ആരവമില്ലാതെ എന്റെ അരങ്ങുകൾ
ശൂന്യമായിക്കിടക്കുന്നു.
പുതിയ കാഴ്ച്ചകൾ തേടി
കാണികൾ പോയ് മറയുമ്പോൾ,
മരണത്തിന്റെ കയ്യടിശബ്ദം മാത്രമാണ്
എന്നുമെന്റെ കാഴ്ച്ചക്കാരൻ..
ഉയരുവാൻ യവനികയില്ലാത്ത
ജീവിത നാടക വേദിയിൽ നിന്ന്,
മരണത്തിന്റെ രുചിയുള്ള
അക്ഷരങ്ങളെ ഞാൻ ചവച്ചു തുപ്പുന്നു.
മരണത്തിന്റെ തടിച്ച ഞരമ്പുകൾ
ഇനിയും എന്റെ സിരകളിൽ
ലഹരി ചുരത്തട്ടെ..
മരണത്തിന്റെ ഞരമ്പുകൾ മാത്രം
തടിച്ചു കിടക്കുന്നു..
ഒരിക്കൽ അവയിലൂടെ ഒഴുകിയ
പ്രണയത്തിന്റെ രക്തം
ഞാനറിയാതെ
എന്നോ വറ്റിപ്പോയിരിക്കുന്നു.
ആരവമില്ലാതെ എന്റെ അരങ്ങുകൾ
ശൂന്യമായിക്കിടക്കുന്നു.
പുതിയ കാഴ്ച്ചകൾ തേടി
കാണികൾ പോയ് മറയുമ്പോൾ,
മരണത്തിന്റെ കയ്യടിശബ്ദം മാത്രമാണ്
എന്നുമെന്റെ കാഴ്ച്ചക്കാരൻ..
ഉയരുവാൻ യവനികയില്ലാത്ത
ജീവിത നാടക വേദിയിൽ നിന്ന്,
മരണത്തിന്റെ രുചിയുള്ള
അക്ഷരങ്ങളെ ഞാൻ ചവച്ചു തുപ്പുന്നു.
മരണത്തിന്റെ തടിച്ച ഞരമ്പുകൾ
ഇനിയും എന്റെ സിരകളിൽ
ലഹരി ചുരത്തട്ടെ..
:) മരണത്തിന്റെ തടീച്ച ഞരമ്പുകൾ
മറുപടിഇല്ലാതാക്കൂവേദന
മരണം ഒരു ആനന്ദമാണ്. :)
ഇല്ലാതാക്കൂമാരകലഹരി
മറുപടിഇല്ലാതാക്കൂലഹരി... :)
ഇല്ലാതാക്കൂ