ഒത്തിരി പൂവുകൾ വാടി വീണുകിടക്കുന്ന വൃദ്ധസദനത്തിന്റെ പടികടന്ന് തിരിച്ചു പോകുമ്പോൾ പിന്നിൽ കാഴ്ച്ച മങ്ങിത്തുടങ്ങിയ കുറെയേറെ കണ്ണുകൾ തന്നെ പിന്തുടരുന്നത് അയാൾ അറിഞ്ഞു..
സിസ്റ്റർ ക്ലാരയുടെ തോളിൽ തല ചായ്ച്ച് അയാളുടെ ഭാര്യയും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരുടെ അടക്കിപിടിച്ച തേങ്ങലുകൾ അയാളുടെ കാതുകളിൽ ഒരു വേദനയായ് വന്നലച്ചു. "എന്നെയും കൂടെ കൊണ്ടുപോകൂ.. എന്നെയും കൂടെ കൊണ്ടുപോകൂ.." എന്ന് അവർ വിലപിച്ചുകൊണ്ടിരുന്നു. എന്നാൽ അയാൾക്ക് അതിനു കഴിയുമായിരുന്നില്ല.
കാരണം.. അയാൾ മടങ്ങിപോകുന്നത് താൻ ഒത്തിരി അധികം സ്നേഹിച്ച തന്റെ മക്കളുടെ അരികിലേക്ക് ആയിരുന്നില്ല; തനിക്കു മുൻപേ കുഴിമാടങ്ങൾ സ്വന്തമാക്കിയവരുടെ അരികിലേക്കായിരുന്നു.
-----------------------------------------------------------------------------------
*മലയാളം ബ്ലോഗേഴ്സ് ഓണ്‍ലൈൻ മിനിക്കഥ രചനയിൽ എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന കഥ.

നല്ല കഥ
മറുപടിഇല്ലാതാക്കൂനന്ദി അജിത്തേട്ട... :)
ഇല്ലാതാക്കൂസമ്മാനം അടിച്ചെടുത്ത നല്ല ഒന്നാന്തരം കഥ :)
മറുപടിഇല്ലാതാക്കൂപ്രോത്സാഹനങ്ങൾക്ക് ഒരായിരം നന്ദി.. :)
ഇല്ലാതാക്കൂഒരിക്കലും മടങ്ങി വരാത്ത യാത്ര ,,,
മറുപടിഇല്ലാതാക്കൂജനിക്കും മുന്നേതന്നെ മരണമതിന്റെ തയ്യാറെടുപ്പുകൾ നടത്തിതുടങ്ങുന്നുണ്ട്.
ഇല്ലാതാക്കൂ