2016 ഏപ്രിൽ 13, ബുധനാഴ്‌ച
2016 ജനുവരി 16, ശനിയാഴ്‌ച
!--?..
പ്രണയം എന്ന വാക്കിനോട്
വിരക്തി ഏറിയപ്പോഴാണ്,
മരണം എന്ന വാക്കിനോട്
പ്രണയവും മോഹവും തോന്നി തുടങ്ങിയത്..
പതിയെ അതങ്ങിനെ
രക്തത്തിൽ അലിഞ്ഞലിഞ്ഞ്
ഒരു നദിയായ് ഒഴുകിതുടങ്ങുന്നു..
വിരക്തി ഏറിയപ്പോഴാണ്,
മരണം എന്ന വാക്കിനോട്
പ്രണയവും മോഹവും തോന്നി തുടങ്ങിയത്..
പതിയെ അതങ്ങിനെ
രക്തത്തിൽ അലിഞ്ഞലിഞ്ഞ്
ഒരു നദിയായ് ഒഴുകിതുടങ്ങുന്നു..
2016 ജനുവരി 12, ചൊവ്വാഴ്ച
ഒരു അവധിക്കാലത്തിന്റെ ഓർമ്മയ്ക്ക്...
'കുഞ്ചുറു.' അതായിരുന്നു ആ വിളിപ്പേര്.
ഒരു ഫോണ്‍ വിളിയിലേക്ക് ബന്ധങ്ങൾ കടുക് മണിയെക്കാൾ ചെറുതായി ചുരുങ്ങുന്നതിനും വളരെ മുന്നേ, മധ്യവേനലവധിയുടെ ആഘോഷങ്ങളിലേക്ക് പൊടിമണ്ണ് പറത്തി ഓടികളിച്ചു നടന്നിരുന്ന ഞാനെന്ന കൊച്ചുകുട്ടിക്ക്, എപ്പോൾ വേണമെങ്കിലും ഓടിച്ചെന്ന് കേറാൻ പാകത്തിന് വീടിനടുത്തും, കോടമഞ്ഞ് ചുരമിറങ്ങാൻ വെമ്പിനിൽക്കുന്ന വലിയ മലകൾക്ക് താഴെ, കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലുമായി സ്നേഹവീടുകൾ ഒരുപാട് ഉണ്ടായിരുന്നു; ഇപ്പോഴുമുണ്ട്..
സിരയിലൂടെ പ്രവഹിക്കുന്ന ചുടുരക്തത്തേക്കാൾ ഊഴ്മളതയുള്ള ഹൃദയബന്ധങ്ങൾ പകർന്നുതരുന്ന വീടുകൾ...
അന്നൊരു അവധിക്കാലം ആഘോഷിക്കാൻ ഞാൻ തിരഞ്ഞെടുത്തത്, ആവിപറക്കുന്ന ആനപിണ്ഡത്തിന്റെ ശൂരുമണമുള്ള പേരിയ കാട്ടിലൂടെ സഞ്ചരിച്ചാൽ, ഒരു മലയിറക്കത്തിന്റെ അരയിറക്കം മാത്രം അകലമുള്ള ചപ്പമലയിലുള്ള ആന്റിയുടെ വീടായിരുന്നു.
മുറ്റത്തിന് താഴെ, കയ്യെത്തും ഉയരെ നിറയെ കായ്കളും പേറി നവവധുവിനെപ്പോലെ നാണിച്ചു നില്ക്കുന്ന ജാതിചെടികൾ.. നിറയെ കായ്കളുള്ള മുറ്റത്തെ ഒറ്റതെങ്ങ്.. പറമ്പിൽ അങ്ങിങ്ങായി വലുതും ചെറുതുമായ ഗജവീരന്മാർ കൂട്ടമായും അല്ലാതെയും നിരന്നു നിൽക്കുന്നതുപോലെയുള്ള കരിമ്പാറക്കൂട്ടങ്ങൾ..
കയ്യാലക്കെട്ടിന് താഴെയുള്ള വലിയ വേലിക്കെട്ടിനകത്ത്, പാപ്പൻ കുഴച്ചുവെച്ചുകൊടുത്ത തവിടിന് ഉപ്പു കുറവാണെന്ന് പരാതി പറഞ്ഞ് നടക്കുന്ന വലിയ പന്നികൾ.. കല്ലുകളിൽ അടിച്ച് ഒച്ചയും ബഹളവും കൂട്ടി മലമുകലിൽനിന്നും ഒഴുകിവരുന്ന നീർച്ചാലിലേക്ക് ചാഞ്ഞു നില്ക്കുന്ന ഇല്ലിക്കൂട്ടം..
വീടിന്റെ പിന്നാമ്പുറത്തെ ചെറിയ തിണ്ടിൻമുകളിലെ മാവിൽ നിന്നും ഇടയ്ക്കിടെ തേൻ മധുരമുള്ള മാങ്ങകൾ പാതി തിന്നശേഷം താഴേക്ക് തള്ളിയിട്ട് രസിക്കുന അണ്ണാറകണ്ണന്മാർ..
അവിടെ നിന്ന്, താഴെ നീണ്ടുനോക്കി അങ്ങാടിയിലേക്കും മലമുകളിലേക്കും ഏകദേശം ദൂരം സമമാണ്.. അതുകൊണ്ടുതന്നെ റബ്ബർ കാടിന്റെ മുകളിലൂടെയുള്ള ദൂരെകാഴ്ച്ചകളുടെ വിസ്മയം അവസാനിക്കുന്നുമില്ല..
ഇതൊക്കെകൊണ്ട് മാത്രമല്ല ആ വീടിനോട് കൂടുതൽ അടുപ്പം വന്നത്.. എല്ലാവരെയുംപോലെ ആ ആന്റിയും പാപ്പനും ചേട്ടായിയും ചേച്ചിയുമൊക്കെ (ഷിനോജ് ചേട്ടായി, സിന്ധു ചേച്ചി) സ്നേഹമുള്ളവരായിരുന്നു..
എന്നേക്കാൾ പ്രായംകുറഞ്ഞ രണ്ടാളും കൂടി അവിടുണ്ടായിരുന്നു.. വലിയ കണ്ണുകളുള്ള സിമിമോളും വികൃതിയായ സിജോക്കുട്ടനും.
മുറ്റത്തിന്റെ മൂലയിലിരുന്ന് കഷ്ടപ്പെട്ട് അവനുവേണ്ടി ഉന്തുവണ്ടി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് അവന്റെ വായിൽനിന്നും ആദ്യമായി ആ പേര് വീണത്!!
'കുഞ്ചുറു..!!'
കറിക്കരച്ചുകൊണ്ടിരുന്ന ആന്റി അതുകേട്ട് അമ്മിക്കല്ലിനൊപ്പം കുലുങ്ങിചിരിച്ചതും, ആ പേര് എനിക്കൊപ്പം വയനാട് കേറിയതും, പല നാവുകളും സ്നേഹത്തോടെ വിളിച്ചു തുടങ്ങിയതും, ആ വിളിയെ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങിയതും, കാലപ്പഴക്കത്താൽ പിന്നീടെപ്പോഴോ ആ വിളി പലനാവുകളിൽനിന്നും മാഞ്ഞുപോയതും ഓർമ്മയിലുണ്ട്..
മധ്യവേനലവധികൾ പിന്നെയും ഒരുപാട് വന്നുപോയി.. എന്നിലെ കുട്ടി പൊടിമണ്ണ് പറത്തുന്നത് നിർത്തി പൊടിമീശയിൽ വിരലോടിച്ച്, പ്രണയങ്ങൾ സ്വപ്നംകണ്ട് നടക്കാൻ തുടങ്ങി.. ഇടയ്ക്കെപ്പോഴോ ആ വീടുകളിലേക്കുള്ള വഴികളും ഞാൻ മറന്നുതുടങ്ങി.. പക്ഷേ അപ്പോഴൊന്നും ആ മധുരിക്കുന്ന ഓർമ്മകളെ എവിടേയും മറന്നുവെക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..
വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് വീണ്ടും ഞാൻ അവിടേക്ക് ചെല്ലുന്നത്. എന്റെ വിവാഹത്തിന് അവരെ ക്ഷണിക്കാൻ..
പഴയ കല്ലുവഴി ടാറുപൂശി സുന്ദരിയായിരിക്കുന്നു.. പന്നിക്കൂട്ടിലെ പരിഭവം പറച്ചിൽ നിലച്ചിരിക്കുന്നു എന്നതൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റങ്ങളൊന്നും അവിടെ സംഭവിച്ചിട്ടില്ല..
തിണ്ണയിലെ കസേരകളിൽ കാലുകൾ ആകാശത്തേക്ക് വലിച്ചെറിഞ്ഞ് കളിചിരിയുമായി ചാഞ്ഞിരിക്കുന്ന നാലഞ്ചു കുട്ടിപട്ടാളങ്ങൾ, യാതൊരു കൂസലുമില്ലാതെ അകത്തേക്ക് കേറിയ ഞങ്ങളെ തലയുയർത്തി അപരിചിതഭാവത്തിൽ ഒന്ന് നോക്കി..
"ഇത് പാപ്പന്റെ കൂട്ടുകാരായിരിക്കുമെടീ..!! അമ്മേ...."
തമ്മിൽ പറഞ്ഞ് അകത്തേക്ക് ഒരു സൂചനയും കൊടുത്തിട്ട് അവർ ഞങ്ങളെ വിസ്മരിച്ച് കളിതുടർന്നു..!!
അവരുടെ കൂട്ടത്തിലെ ആ 'അവനെയും' 'അവളെയും' എനിക്ക് മനസ്സിലായി..
അകത്തൂന്ന് ആന്റിയുടെ തല പുറത്തേക്ക് നീണ്ടുവന്നു.. അതിശയഭാവത്തോടെ ആ പഴയ ചിരി മുഖത്ത് വിടർന്നു..
അപ്പോഴും പാപ്പൻ ഞങ്ങളെ മനസ്സിലാവാതെ നിന്ന് പരുങ്ങുകയായിരുന്നു. കാഴ്ച്ചയുടെ വസന്തകാലം അദ്ധേഹത്തിന്റെ കണ്ണുകളിൽ നിന്ന് എന്നോ പടിയിറങ്ങിപോയിരിക്കുന്നു.. മങ്ങിയ ഒരു വിദൂരചിത്രംപോലെ ഞാൻ പാപ്പന്റെ കൈപിടിച്ചുനിന്നു..
കാഴ്ച്ചയിൽ പറയത്തക്ക മാറ്റങ്ങൾ ആന്റിക്ക് വന്നിട്ടില്ല.. പാപ്പൻ പക്ഷേ വെള്ളിനൂലുകൊണ്ട് രൂപമാറ്റം വരുത്തിയിരിക്കുന്നു..
"പാപ്പാ.. ഇത് ഞാനാ.. വയനാട്ടീന്ന് ബിജു.."
"ബിജു!! എനിക്ക് മനസ്സിലാവുന്നില്ല കേട്ടോ! ആകെയൊരു മങ്ങലാ കണ്ണിന്.."
ചിരിയിൽ ഒളിപ്പിച്ചുവച്ച ചമ്മൽ.. ആരെന്ന് അറിയാനുള്ള ജിജ്ഞാസ..
"അത് നമ്മുടെ ബിജുവാന്നേ.." ആന്റി.
"എടാ നീ കുഞ്ചുറുവാണോ..!!?"
"അതേ പാപ്പ.."
പിന്നെയവിടെ നടന്നത് ധൃതരാഷ്ട്രാലിംഗനം ആയിരുന്നു... സ്നേഹത്തോടെയുള്ള ഇറുക്കിപിടിത്തം.
ആ കുട്ടികളും വളരെവേഗം ഇണങ്ങിക്കൂടി...
വിവരങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന കൂട്ടത്തിൽ, ഒരിക്കൽക്കൂടി ഉപ്പുകൂട്ടി തിന്ന ജാതിക്കായുടെ ചവർപ്പ് രുചിയിലൂടെ പഴയകാല ഓർമ്മകളിലേക്ക് ഒരു ഓട്ടപ്രദിക്ഷിണം..
ഇപ്പോൾ ചേട്ടായിയും ചേച്ചിയും പിന്നെ ആ ഉണ്ടക്കണ്ണിയും, കുടുംബജീവിതത്തിന്റെ വേലിക്കെട്ടുകൾക്കകത്ത് സുരക്ഷിതരായി ജീവിക്കുന്നു..
സിജോക്കുട്ടൻ പേരിന്റെ വാലറ്റം മുറിച്ചുകളഞ്ഞ് വെറും സിജോയായി മുണ്ട് മാടിക്കുത്തി മീശപിരിച്ച് നടക്കുന്നു.. പക്ഷേ ഇത്തവണയും അവനെ കാണാൻ എനിക്കു കഴിഞ്ഞില്ല..
വീണ്ടും കാണാമെന്ന് യാത്രപറഞ്ഞ് പോരുമ്പോൾ ഒരുകാര്യം എനിക്ക് മനസ്സിലായി., എല്ലാ വഴികളും എന്നിലേക്ക് മാത്രമുള്ളതല്ല.. എന്നിൽനിന്നും വഴികൾ ആരംഭിക്കേണ്ടിയിരിക്കുന്നു.. അകലങ്ങൾ കുറഞ്ഞ വലിയ വഴികൾ..
നോക്കൂ.. ബന്ധങ്ങൾ നിധിയേക്കാൾ അമൂല്യമാണ്.. കഴിയുന്നത്ര അത് കാത്തുസൂക്ഷിക്കുക..
2016 ജനുവരി 6, ബുധനാഴ്‌ച
2015 ഡിസംബർ 31, വ്യാഴാഴ്‌ച
2015 ഡിസംബർ 27, ഞായറാഴ്‌ച
ഒരു രണ്ടുവരി പ്രണയകവിത
നിൻ മിന്നും പൊന്നുടലിൽ..
എന്റെ കിനാവുകൾ മുല്ലകളെപ്പോൽ
ചുറ്റി പുണരുമ്പോൾ,
നിൻ നീല മിഴികളിൽ
നക്ഷത്രങ്ങൾ മിന്നി മറയുന്നു..
എത്ര കിനാവുകൾ കാണും
നാമാ രാത്രിയിലിങ്ങിനെ
ശിലപോൽ ഒന്നായ് നിൽക്കുമ്പോൾ..
ഏതു കിനാവുകൾ നമ്മെ ഉണർത്തും
രാവത് തീർന്നത് പറയാനായ്..
നിന്നെ പുൽകിയുറങ്ങാൻ രാവുകൾ
മഞ്ചലുമായ് വരും അരികത്ത്..
നാമാ രാത്രിയിലിങ്ങിനെ ഒന്നായ്
എത്ര കിനാവുകൾ കാണും പെണ്ണേ
രാവത് തീർന്നതറിയാതെ..
എന്റെ കിനാവുകൾ മുല്ലകളെപ്പോൽ
ചുറ്റി പുണരുമ്പോൾ,
നിൻ നീല മിഴികളിൽ
നക്ഷത്രങ്ങൾ മിന്നി മറയുന്നു..
എത്ര കിനാവുകൾ കാണും
നാമാ രാത്രിയിലിങ്ങിനെ
ശിലപോൽ ഒന്നായ് നിൽക്കുമ്പോൾ..
ഏതു കിനാവുകൾ നമ്മെ ഉണർത്തും
രാവത് തീർന്നത് പറയാനായ്..
നിന്നെ പുൽകിയുറങ്ങാൻ രാവുകൾ
മഞ്ചലുമായ് വരും അരികത്ത്..
നാമാ രാത്രിയിലിങ്ങിനെ ഒന്നായ്
എത്ര കിനാവുകൾ കാണും പെണ്ണേ
രാവത് തീർന്നതറിയാതെ..
2015 ഡിസംബർ 14, തിങ്കളാഴ്‌ച
ആവർത്തനങ്ങൾ..
ഇരുട്ടുകൊണ്ട് പിരിച്ചെടുത്ത കയറിൽ തൂങ്ങി
പലവട്ടം ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്..!!
പിന്നെ,..
പകലുവെട്ടം കണ്ടാ കയറുപൊട്ടി താഴെവീണ്,
വീണ്ടും പുനർജനിക്കുകയാണ് പതിവ്..
പലവട്ടം ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്..!!
പിന്നെ,..
പകലുവെട്ടം കണ്ടാ കയറുപൊട്ടി താഴെവീണ്,
വീണ്ടും പുനർജനിക്കുകയാണ് പതിവ്..
2015 ഡിസംബർ 9, ബുധനാഴ്‌ച
2015 ഡിസംബർ 6, ഞായറാഴ്‌ച
2015 നവംബർ 29, ഞായറാഴ്‌ച
ഇരുട്ടുരുട്ടൽ..
ഞാനിവിടെതന്നെയുണ്ട്..
നിലാവ് പരക്കുമ്പോൾ
ഇരുട്ടിന്റെ മറപറ്റി ഒളിച്ചും,
സൂര്യനുദിക്കുമ്പോൾ
കണ്ണടച്ചിരുട്ടാക്കിയും..
എന്റെ ഇരുട്ടിൽ
ഞാനിവിടെത്തന്നെയുണ്ട്.
നിലാവ് പരക്കുമ്പോൾ
ഇരുട്ടിന്റെ മറപറ്റി ഒളിച്ചും,
സൂര്യനുദിക്കുമ്പോൾ
കണ്ണടച്ചിരുട്ടാക്കിയും..
എന്റെ ഇരുട്ടിൽ
ഞാനിവിടെത്തന്നെയുണ്ട്.
2015 നവംബർ 22, ഞായറാഴ്‌ച
2015 നവംബർ 14, ശനിയാഴ്‌ച
ഓർത്തിരിക്കാൻ ഒരു ഓർമ്മകുറിപ്പ്
"എന്നാ പിന്നെ.. ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ ആവട്ടെ അല്ലെ...?"
കുടിച്ചൊഴിഞ്ഞ ചായഗ്ലാസ് തിരികെ ടേബിളിൽ വെക്കുന്നതിന്നിടെ ബ്രോക്കറുടെ വക ആദ്യസിഗ്നൽ കിട്ടി.
"അതെയതെ..
എടീ മോളെ, അങ്ങോട്ട് എറങ്ങി ചെല്ലെടീ.. നിങ്ങളെന്തേലും മിണ്ട്.. പിന്നീട് പരാതി പറയല്ല്.."
അകത്തൂന്ന് സ്നേഹപൂർണ്ണമായ ഒരു തള്ളലുംകൂടെ കിട്ടിയപ്പോൾ നാണത്തിൽ കലർന്ന ചിരിയോടെ അവൾ പൂമുഖത്ത് എത്തി.
ഗ്ലാസ്സിൽ അവശേഷിച്ച വെള്ളം, ഒറ്റവലിക്ക് കുടിച്ച് ഞാനും പതിയെ അവൾക്കൊപ്പം പുറത്തേക്കിറങ്ങി.
നാലുമണിക്കത്തെ വെയിലിനും മോശമല്ലാത്ത ചൂടുണ്ട്; ഒരു സുഖവും.
മുറ്റത്തിന്റെ അരികിൽ പടർന്നുപന്തലിച്ച മങ്കൊസ്റ്റിൻ മാവോ അതിന്റെ തണലോ തെല്ലും ഇല്ലാത്തതുകൊണ്ട്, എനിക്കുമുൻപേ നടന്ന അവൾ വീടിന്റെ മൂലയിൽ പിടിപ്പിച്ച ടാപ്പിന്റെ ചുവട്ടിൽ അല്പ്പം നാണത്തോടെ ബ്രേക്കിട്ടു നിന്നു..
തൊഴുത്തിൽനിന്ന പശുക്കൾ 'കൊച്ചുകള്ളാ' എന്ന ഭാവത്തോടെ എന്നെ നോക്കിയത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഇവറ്റകൾക്കൊന്നും വേറൊരു പണീം ഇല്ലേ!!
ഇത്തരം സന്ദർഭങ്ങളിൽ തുടക്കം പലപ്പോഴും പുരുഷ മേല്ക്കോയ്മ്മയുടെ കുത്തകയായതുകൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..
ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം ഒന്നോരണ്ടോ വാക്കിൽ ഉത്തരം നല്കി കുറച്ച് നേരത്തേക്കെങ്കിലും അവളെന്നെ നികേഷ് കുമാർ ആക്കിയെങ്കിലും, പിന്നീട് അർജുനൻ തൊടുത്തുവിട്ട ശരമഴ പോലെ അവളെന്നെ ചോദ്യങ്ങൾക്കൊണ്ട് മൂടി..!!
ഓരോ ഉത്തരം കഴിയുമ്പോഴും ഇടയ്ക്കിടെ അവൾ തിരിച്ചുകൊണ്ടിരുന്ന ആ ടാപ്പിൽനിന്നും ഇത്തിരി വെള്ളമെടുത്തു തൊണ്ടനനയ്ക്കണം എന്ന് തോന്നി!! ഹോ!!
അവസാനം വിജയശ്രീലാളിതയായി പൂച്ചക്കണ്ണ് ഒരൽപം അടച്ചുപിടിച്ച് ഒരു പ്രത്യേക ഈണത്തിൽ അവളെന്നോട് ചോദിച്ചു;
"ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ....??"
ആഹ.. എന്നെ മുട്ടുകുത്തിക്കാൻ മാത്രം ധൈര്യമോ!! ഇപ്പശരിയാക്കിതരാം..
തൊണ്ടയൊന്നു ചുമച്ചു ശരിയാക്കിയിട്ട് ഞാൻ പറഞ്ഞു;
"യെസ്.. ഉണ്ട്.."
പുരികം മുകളിലേക്ക് വില്ലുപോലെ വളച്ചുപിടിച്ച് അവളെന്നെ ചോദ്യചിഹ്നം പോലെ നോക്കി.
"നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ എതു രാജ്യത്താണെന്ന് അറിയോ..??"
ശരിക്കിനും അവൾ ഞെട്ടി!!
ഉത്തരം അറിയാൻ മേലാഞ്ഞിട്ടാണോ, അതോ നാണം വന്നിട്ടാണോന്നറിയില്ല. അകത്തേക്ക് ഒറ്റ ഓട്ടം വച്ചുകൊടുത്തു.
അല്ല പിന്നെ.. എന്റെ അടുത്താ കളി!!
NB :- അല്ല.. സത്യത്തിൽ നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ ഏതു രാജ്യത്താ..!!??

2015 നവംബർ 12, വ്യാഴാഴ്‌ച
തടവിലാക്കപ്പെട്ട ദൈവങ്ങൾ
ചില്ലുകൂടുകളിൽ അടയ്ക്കപ്പെട്ട
എല്ലാ ദൈവങ്ങളേയും
മോചിപ്പിക്കണം..
ഇനി അവർ,
അഗതികൾക്കും അശരണർക്കുമൊപ്പം
തെരുവിൽ കഴിയട്ടെ...
നമുക്കവരെ അവിടെപ്പോയി കാണാം.
എല്ലാ ദൈവങ്ങളേയും
മോചിപ്പിക്കണം..
ഇനി അവർ,
അഗതികൾക്കും അശരണർക്കുമൊപ്പം
തെരുവിൽ കഴിയട്ടെ...
നമുക്കവരെ അവിടെപ്പോയി കാണാം.
2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച
ആധുനിക ഇന്ത്യ
വർഗ്ഗീയത
മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച്എപ്പോൾ വേണമെങ്കിലും പൊട്ടിമുളയ്ക്കാൻ
ശേഷിയുള്ള ഒരു 'കുരു'വാണ് വർഗ്ഗീയത.
വിശുദ്ധ ചാണകം
'വിശുദ്ധ ചാണകം' പരന്നുകിടന്നഅതേ നിരത്തിൽ തന്നെ
ആരുടെയോ ഒക്കെ 'അവിശുദ്ധ'
രക്തവും മാംസവും ചിതറിക്കിടന്നിരുന്നു..
ജാതിയിലത് ക്രിസ്ത്യനോ ഹിന്ദുവോ
ദളിതനോ മുസ്ലീമോ എന്ന് നാമകരണം
ചെയ്യപ്പെട്ടിരുന്നില്ല..
എന്നാൽ ഒന്നറിയാം.,
അതൊരുപറ്റം മനുഷ്യരായിരുന്നു;
ജാതിഭോഗങ്ങൾക്ക് ഇരയായ
ഒരുപറ്റം മനുഷ്യർ..
പുതിയ പാഠങ്ങൾ
ആദരാഞ്ജലി അർപ്പിക്കുമ്പോൾ പോലുംജാതിയും മതവും നോക്കുന്ന,
ജീവിച്ചിരുന്ന കാലത്തെ
കുറ്റങ്ങളെയും കുറവുകളെയും
ഇഴകീറി വിമർശിക്കുന്ന,
ഒരു നാണംകെട്ട തലമുറയിലാണ്
ഞാനും നിങ്ങളുമൊക്കെയിന്ന്
ജീവിക്കുന്നത്..
മനുഷ്യസ്നേഹികൾ
ഭൂമിയിൽ മനുഷ്യസ്നേഹികൾഎന്നൊരു വിഭാഗം ഉണ്ടായിരുന്നത്രേ.!!
വിഷം
മതങ്ങളും, പച്ചക്കറികളുംസമാനമായ ഒരവസ്ഥയിലൂടെയാണ്
ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്;
രണ്ടിലും മാരകമായ വിഷം നിറഞ്ഞിരിക്കുന്നു.
2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച
വിശുദ്ധ പ്രണയം
അക്ഷരങ്ങൾ കള്ളം പറഞ്ഞുതുടങ്ങിയ
കടലാസ് കഷണങ്ങളിലൂടെ,
എന്റെ മനസ്സിൽ നീയും
നിന്റെ മനസ്സിൽ ഞാനും
വിശുദ്ധരായി വളർന്നുകൊണ്ടേയിരുന്നു.
കടലാസ് കഷണങ്ങളിലൂടെ,
എന്റെ മനസ്സിൽ നീയും
നിന്റെ മനസ്സിൽ ഞാനും
വിശുദ്ധരായി വളർന്നുകൊണ്ടേയിരുന്നു.
2015 ഒക്‌ടോബർ 4, ഞായറാഴ്‌ച
വിശുദ്ധ ചാണകം
'വിശുദ്ധ ചാണകം' പരന്നുകിടന്ന
അതേ നിരത്തിൽ തന്നെ
ആരുടെയോ ഒക്കെ 'അവിശുദ്ധ'
രക്തവും മാംസവും ചിതറിക്കിടന്നിരുന്നു..
ജാതിയിലത് ക്രിസ്ത്യനോ ഹിന്ദുവോ
ദളിതനോ മുസ്ലീമോ എന്ന് നാമകരണം
ചെയ്യപ്പെട്ടിരുന്നില്ല..
എന്നാൽ ഒന്നറിയാം.,
അതൊരുപറ്റം മനുഷ്യരായിരുന്നു;
ജാതിഭോഗങ്ങൾക്ക് ഇരയായ
ഒരുപറ്റം മനുഷ്യർ..
അതേ നിരത്തിൽ തന്നെ
ആരുടെയോ ഒക്കെ 'അവിശുദ്ധ'
രക്തവും മാംസവും ചിതറിക്കിടന്നിരുന്നു..
ജാതിയിലത് ക്രിസ്ത്യനോ ഹിന്ദുവോ
ദളിതനോ മുസ്ലീമോ എന്ന് നാമകരണം
ചെയ്യപ്പെട്ടിരുന്നില്ല..
എന്നാൽ ഒന്നറിയാം.,
അതൊരുപറ്റം മനുഷ്യരായിരുന്നു;
ജാതിഭോഗങ്ങൾക്ക് ഇരയായ
ഒരുപറ്റം മനുഷ്യർ..
2015 സെപ്റ്റംബർ 23, ബുധനാഴ്‌ച
ഓടാനറിയുന്നോരോടിക്കോ..
"എന്റെ മകൻ രോഹൻ.. വലിയ കുസൃതിക്കാരനാ..
എപ്പോളാണ് അവന് ഇൻസ്റ്റന്റ് എനർജിയുടെ ആവശ്യം വരികയെന്ന് പറയാനാവില്ല.
അതിനാൽ പുതിയ ഗ്ലൂക്കോ വിറ്റ ബോൾസ്..
....."
ഇങ്ങിനൊരു പരസ്യം ടിവിയിൽ ഒരു പ്രാവശ്യമെങ്കിലും കാണാത്തവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല..
എന്നാൽ ഇത്തരത്തിലുള്ള പരസ്യങ്ങളുടെയൊന്നും സ്വാധീനമില്ലാതിരുന്ന ഒരു ബാല്യകാലം നമ്മളിൽ പലരുടേയും ഓർമ്മകളിൽ നിറം മങ്ങാതെ കിടപ്പുണ്ട്..
ചെളിയിൽ കളിച്ചാൽ അണുക്കൾ ഉപദ്രവിക്കാത്ത, മാവിലയും ഉമ്മിക്കരിയും ഉപ്പുമൊക്കെ ഉപയോഗിച്ച് പല്ല് തേച്ചിരുന്ന, പട്ടി കടിക്കാൻ വന്നാൽ ഓടണോ അതോ ഉറക്കെ നിലവിളിക്കണോ എന്ന് തിരിച്ചറിയാൻ കഴിയാതെ പകച്ചുനിന്ന ഒരു ബാല്യം..
അന്നൊരു ആറുവയസ്സുകാരനോട് അമ്മ പറഞ്ഞു:-
"മോനേ നീ കുഞ്ഞേട്ടന്റെ വീട്ടിച്ചെന്ന് ചാണകം അളന്ന് കൊടുക്കുന്ന പാട്ട മേടിച്ചോണ്ട് വാ..
പോയിട്ട് വേഗം വരണേ.. അവിടേമിവിടേം വായും പൊളിച്ചു നിക്കരുത്..."
ഇഞ്ചിനടുന്ന സമയമാകുമ്പോഴേക്കും ഉണങ്ങിയ ചാണകത്തിന് ആവശ്യകാര് കൂടും.. പാട്ടയൊന്നിന് ഇത്രരൂപ എന്നതോതിൽ നൂറും ഇരുന്നൂറും അഞ്ഞൂറും പാട്ട ചാണകം വീട്ടിൽ വന്ന് മേടിച്ചുപോകുന്നവരുടെ എണ്ണം കൂടുതലായിരുന്നു എന്ന് മാത്രമല്ല, അത് നല്ലൊരു വരുമാനമാർഗ്ഗവുമായിരുന്നു.
കേട്ടപാതി കേൾക്കാത്തപാതി നൂറേ നൂറിൽ ഒരു വിടലായിരുന്നു. (അന്നുമിന്നും വീട്ടിൽനിന്ന് പുറത്തുചാടാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല..)
കുറച്ചു ദൂരമുണ്ട് കുഞ്ഞേട്ടന്റെ വീട്ടിലേക്ക്.. പൊള്ളുന്ന വെയിലത്ത് അത്രയും ദൂരം തനിയെ നടന്നും ഓടിയും പോകാനുള്ള കലശലായ മടികാരണം വണ്ടിയോടിച്ച് പോകാമെന്ന് ഞാൻ തീരുമാനിച്ചു..!!
അങ്ങിനെ ആളുയരമുള്ള തിണ്ടിന്റെ മുകളിൽ നെഞ്ചുരച്ച് വലിഞ്ഞുകയറി, കൂട്ടമായ് തിങ്ങിനില്ക്കുന്ന തെരുവപുല്ലിന്റെ കൂട്ടത്തിൽനിന്ന് നല്ല മൂപ്പും വലിപ്പവുമുള്ള തെരുവക്കണ ഒരെണ്ണം ധൃതിയിൽ ഒടിച്ചെടുത്ത് അതിന്റെ ഓലകളൊക്കെ കളഞ്ഞ് വൃത്തിയാക്കി അറ്റം മടക്കി വണ്ടിയുണ്ടാക്കി..
ബാലൻസ് തെറ്റിയ കുട്ടിക്കുരങ്ങൻ മരത്തേന്ന് വീണപോലെ തിണ്ടിന്റെ മുകളീന്ന് വീണ്ടും വഴിയിലേക്ക് ഊർന്നുവീണു..
മൂട്ടിലെ പൊടിയും തട്ടി വണ്ടിയോടിച്ച് കാൽവീതിയുള്ള ഇടവഴിയിലൂടെ എന്റെ സാഹസികയാത്ര കുഞ്ഞേട്ടന്റെ വീട്ടുമുറ്റത്ത് എത്തി.
പീ പീ.... കീ.. കീ.... ക്രിം... ക്രിം...
നട്ടുച്ചയ്ക്ക് പോലും ഒരുതരി വെളിച്ചം കേറാത്ത വലിയ മരങ്ങൾ തിങ്ങിനില്ക്കുന്ന കാപ്പിതോട്ടത്തിന് നടുവിൽ ഒറ്റപ്പെട്ട വീട്.. പരിസരത്തെങ്ങും ആരുടേയും ഒച്ചയനക്കങ്ങൾ കേൾക്കാനില്ല..
അടഞ്ഞ വാതിലിലേക്ക് കുറച്ചുനേരം പ്രതീക്ഷയോടെ നോക്കി നിന്നു..
വെറുംകയ്യോടെ മടങ്ങേണ്ടിവരുമെന്ന് തീർച്ച.
അവിടെ ആരുമില്ലെന്ന് അമ്മയോട് പറയണമെങ്കിൽ ഉറക്കെ വിളിച്ച് മറുപടികിട്ടാതെ മടങ്ങിചെല്ലണം.. ഇല്ലെങ്കി അമ്മ വീണ്ടും പറഞ്ഞുവിടും, 'അവരവിടെയെവിടെയെങ്കിലും കാണുമെടാ ചെറുക്കാ.. പോ.. പോയി പാട്ട വാങ്ങിവാ..'
"കുഞ്ഞേട്ടാ.. ട്ടാ...
ചേച്ചീ..... കൂയ്..."
എവിടെയോ നിന്ന് ഒരു മുരൾച്ച കേട്ടു ..
ആശ്വാസം...അപ്പോ ചേട്ടൻ അകത്തുണ്ട്..
"കുഞ്ഞേട്ടാ..." അടഞ്ഞ വാതിൽക്കലേക്ക് നോക്കി ഒന്നൂടെ നീട്ടിവിളിച്ചു..
വീണ്ടും മുരൾച്ച... പുറകിൽ അതിശക്തമായ കുരയും..
മുരണ്ടതും കുരച്ചതും ചേട്ടനല്ല, ഭീകരന്മാരായ രണ്ട് പട്ടികളാണെന്ന തിരിച്ചറിവ് എന്റെ സകല നാഡികളെയും ഒരു നിമിഷം കൊണ്ട് തളർത്തിക്കളഞ്ഞു..
മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെ പോലും തോൽപ്പിക്കുന്ന താളബോധത്തോടെ കാൽമുട്ടുകൾ തമ്മിൽ ചെണ്ടമേളം തുടങ്ങി..
എന്റെ കയ്യിലിരിക്കുന്ന വണ്ടി പ്രത്യാക്രമണതിനുള്ള വടിയാണെന്ന് അവറ്റകൾ കണ്ണിൽ കണ്ണിൽ നോക്കി വിധിയെഴുതി..
ശ്വാസം എടുക്കാനോ വിടാനോ കഴിയാതെ ഒരു ശിലപോലെ ഞാനങ്ങിനെ നില്ക്കുകയാണ്.. ഒരു സഹായത്തിന് ആരെങ്കിലും ഓടിവരുമെന്ന് ഞാൻ വെറുതേ സ്വപ്നം കണ്ടു.. തലയനക്കാതെ കണ്ണുകൾ മാത്രം കഴിയുന്നത്ര വിശാലതയിലേക്ക് വട്ടം കറക്കിനോക്കി .. തൊഴുത്തിൽ കെട്ടിയിട്ട ഒന്നുരണ്ടു പശുക്കളും കുറച്ചാടുകളും കൊടിച്ചോട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം നിരങ്ങുന്ന ഒരു കോഴിയുമല്ലാതെ എന്നെ സഹായിക്കാൻ കെൽപ്പുള്ള മറ്റൊരു ജീവിയേയും ഞാനാപരിസരത്തെങ്ങും കണ്ടില്ല.
പട്ടികളുടെ മുരൾച്ച കൂടിക്കൂടി വന്നു.. മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള ആരോഗ്യം പോലും നഷ്ടമായ അവസ്ഥ..
ചില സാഹചര്യങ്ങൾ മനുഷ്യന്റെ വിവേകബുദ്ധിയെ കീഴടക്കും എന്നുപറയുന്നത് എത്ര സത്യമാണ്.. അവസാനം ഞാനും കാണിച്ചു അങ്ങിനൊരു സാഹസിക മണ്ടത്തരം..
"ചേട്ടാ...........!!! രക്ഷിക്കണേ....!!!!
പട്ടി കടിക്കുന്നേ!!!!! അയ്യോ!!!! ഓടിവായോ !!! "
അതൊരു ഭീകരമായ അലർച്ചയായിരുന്നു.. പട്ടികളെ ഒരുനിമിഷനേരത്തേക്കെങ്കിലും ഭയപ്പെടുത്താൻ തക്കവണ്ണം ഭീകരമായ അലർച്ച..
എന്നാൽ അടുത്ത സെക്കൻഡിൽ തന്നെ അവറ്റകൾ പണിതുടങ്ങി..
ചന്ദനമഴ സീരിയലിലെ ഊർമ്മിള ദേവി കമ്മലിട്ടപോലെ അവറ്റകൾ രണ്ടും എന്റെ പിന്നാമ്പുറത്ത് കടിച്ച് തൂങ്ങി..
എന്റെ നിലവിളി കേട്ടിട്ടാണോ അതോ കോഴിയെ കുറുക്കൻ പിടിച്ചൂന്ന് കരുതിയിട്ടാണോന്നറിയില്ല, ചേട്ടനും ചേച്ചിയും കാപ്പിതോട്ടത്തിലെ കനത്ത ഇരുട്ടിനെ വകഞ്ഞുമാറ്റി ദൂരെനിന്നും ഓടിവന്നു..
കല്ലും വടിയും ഒപ്പം ഒച്ചയുമെടുത്ത് അവറ്റകളെ തുരത്തിയപ്പോഴേക്കും എനിക്കുള്ള പണിയൊക്കെ അവറ്റകൾ തന്നുകഴിഞ്ഞിരുന്നു..
എന്നിട്ട് പിന്നെയും തക്കംപാർത്ത പട്ടികൾ അൽപ്പമകലെ മാറിയിരുന്ന് എന്നെ സാകൂതം വിക്ഷിച്ചുകൊണ്ടിരുന്നു.., വീണ്ടുമൊരു അവസരത്തിനായി..
പിന്നാമ്പുറത്തെ ചോരച്ചാലുകൾ കാലിലൂടെ ഒലിച്ചിറങ്ങി മണ്ണിൽ പടർന്നു..
ഏങ്ങലടിച്ചു ഭയന്ന് കരയുന്ന എന്നെ മാറോടണച്ച് ആശ്വസിപ്പിക്കാൻ അവർ നടത്തിയ ശ്രമം വിഫലമായി..
ചുവപ്പ് നിറം പടർന്ന നിക്കറും ഷർട്ടും എന്റെ കുഞ്ഞു ശരീരം വിട്ട് തറയിൽ വിശ്രമിച്ചു..
കടിച്ചെടുക്കാൻ ഇങ്ങനൊരു 'ഉമ്മറം' കൂടി ഉണ്ടായിരുന്നല്ലേ എന്ന നഷ്ടബോധത്തോടെ പട്ടികൾ തമ്മിൽ തമ്മിൽ നോക്കിയപ്പോഴേക്കും രണ്ട് കൈകൊണ്ടും സുരക്ഷിതമായ ഒരു മറ ഞാൻ 'അവിടെയും' തീർത്തു..
മനസാക്ഷിയില്ലാതെ സൂര്യൻ എന്റെ വാരിയെല്ലുകളിൽ കണ്ണാടി നോക്കി കളിച്ചു.. ഒട്ടിയുണങ്ങി നട്ടെല്ലിനോട് ചേർന്ന വയർ ഓരോ ഏങ്ങലിനുമൊപ്പം പുറത്തേക്ക് തള്ളിവന്നുകൊണ്ടിരുന്നു..
(കർത്താവ് കുരിശിൽ കിടന്നപ്പോൾ പോലും അത്രയധികം വയർ ഒട്ടിയട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു..)
"പാവം കൊച്ച് ... യ്യോ.. കരയല്ലെടാ.. സാരമില്ലെടാ..
ഇന്ന് തന്നെ ഈ പട്ടികളെ കൊന്നുകളയണം.. നാശങ്ങള്.."
എന്റെ മുടിയിഴകളിൽ തലോടി, പട്ടികൾക്ക് നേരെ ചേച്ചി രോഷം കൊണ്ടു.. (പട്ടികൾ പിന്നേയും പൂർണ്ണാരോഗ്യത്തോടെ വർഷങ്ങളോളം അവിടെ ജീവിച്ചിരുന്നു എന്നത് മറ്റൊരു വാസ്തവം..)
അന്ന് പുക്കിളിന് ചുറ്റും സൂചികുത്തുന്ന ഏർപ്പാട് തുടങ്ങിയിരുന്നില്ല എന്ന് തോന്നുന്നു.. എന്തായാലും പാവലിന്റെ ഇല ഉപ്പുകൂട്ടി അരച്ച് കടികൊണ്ട ഭാഗങ്ങളിൽ തേച്ചുതന്നു..
എന്ത് രസമാണെന്നോ പച്ചമാംസത്തിൽ ഉപ്പ് തേച്ചങ്ങിനെ നിക്കാൻ.. ആഹഹ..
സ്വർഗ്ഗമല്ലേ സ്വർഗ്ഗം.. ഹോ!!
അന്ന്, ചാണകം മെഴുകിയ വീടിന്റെ തിണ്ണയിലിരുന്ന്, അരഭിത്തിക്കിപ്പുറം തലമാത്രം വെളിയിൽ കാണിച്ച് ഒരാഴ്ചയോളം അനുഭവിച്ചു വേദനനിറഞ്ഞ ആ നഗ്നജീവിതം..

നിത്യേന പത്രങ്ങളിൽ തെരുവുനായ്ക്കൾ കടിച്ചുകുടഞ്ഞ വാർത്തകൾ വായിക്കുമ്പോൾ വല്ലാത്തൊരു ഭയം എന്നെ ബാധിക്കാറുണ്ട്..
ഇതൊരു നിസ്സാര പ്രശ്നമല്ല.. പട്ടികടിക്കാൻ വരുമ്പോൾ ഓടി മരത്തേൽ കേറാൻ പോയിട്ട് അങ്ങിനെ ചിന്തിക്കാൻ പോലും സമയവും സാവകാശവും കിട്ടില്ല എന്നതാണ് വാസ്തവം.
തെരുവ് നായ്ക്കളെ സ്വന്തം കൂടപ്പിറപ്പുകളേപ്പോലെ കണ്ട്, അവറ്റകൾക്ക് വേണ്ടി വാദിക്കുന്ന മോഡേണ്‍ കൊച്ചമ്മമാരുടെ പിന്നാമ്പുറത്തും ഇതുപോലുള്ള ഓരോ കടികൾ കിട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ തരമില്ല.
'പിൻ'കുറിപ്പ്: ചില പ്രത്യേക കാരണങ്ങളാൽ കടികിട്ടിയതിന്റെ തെളിവായി ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കില്ല..;)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)