2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

വിശുദ്ധ ചാണകം

'വിശുദ്ധ ചാണകം' പരന്നുകിടന്ന
അതേ നിരത്തിൽ തന്നെ
ആരുടെയോ ഒക്കെ 'അവിശുദ്ധ'
രക്തവും മാംസവും ചിതറിക്കിടന്നിരുന്നു..
ജാതിയിലത് ക്രിസ്ത്യനോ ഹിന്ദുവോ
ദളിതനോ മുസ്ലീമോ എന്ന് നാമകരണം
ചെയ്യപ്പെട്ടിരുന്നില്ല..
എന്നാൽ ഒന്നറിയാം.,
അതൊരുപറ്റം മനുഷ്യരായിരുന്നു;
ജാതിഭോഗങ്ങൾക്ക് ഇരയായ
ഒരുപറ്റം മനുഷ്യർ..

4 അഭിപ്രായങ്ങൾ:

 1. എല്ലാ'മൊടുക്കം' വന്നൈക്യമടയും
  ശാന്തി ശാന്തി ശാന്തി!!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ലോകമേ തറവാട്,
   നമുക്കീ പുൽക്കളും പുഴുക്കളും
   'ചാണകവും' കൂടിത്തൻ കുടുംബക്കാർ...

   ഇല്ലാതാക്കൂ
 2. പശു വിശുദ്ധവും മനുഷ്യര്‍ നികൃഷ്ടവുമാകുമ്പോള്‍ ഇങ്ങനെ വഴിയില്‍ കണ്ടെന്നുവരാം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു ലോകം മുഴുവനും എത്ര നിസ്സാരമായിട്ടാണ് ചാണകത്തിലേക്ക് ഒതുങ്ങുന്നത്..!!!

   ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.