വീണ്ടുമൊരോണം തൂശനിലയുമായ്
അരികെ വന്നുനില്ക്കെ,
അറിയാതെ ഒർക്കയായ്-
അന്നുനാം പകുത്തുണ്ടൊരാ തിരുവോണം.
അരികെ വന്നുനില്ക്കെ,
അറിയാതെ ഒർക്കയായ്-
അന്നുനാം പകുത്തുണ്ടൊരാ തിരുവോണം.
കാശിതുമ്പ പോലന്നു നീ പുടവചുറ്റി,
കാർകൂന്തലിലേറെ മുല്ല ചൂടി,
കോരിത്തരിച്ചൊരു ലജ്ജയോടന്നെന്റെ
ചാരത്തിരുന്നതും ഓർത്തുപോയി..
കാർകൂന്തലിലേറെ മുല്ല ചൂടി,
കോരിത്തരിച്ചൊരു ലജ്ജയോടന്നെന്റെ
ചാരത്തിരുന്നതും ഓർത്തുപോയി..
ഇളംവെയിൽ വീണൊരാ-
ഇടവഴിയേറെ ഒന്നിച്ചു നമ്മൾ
നടന്ന-കാൽപ്പാടുകൾ
മാഞ്ഞുപോയെങ്കിലും,
മായാതെ ഓർമ്മകൾ മനസ്സിലൊരായിരം
കൊലുസ്സിൻ കിലുക്കം നിറച്ചിടുന്നു.
കൊഞ്ചൽ കിലുക്കം വിതറിയ കൈവള
തമ്മിൽ പിണങ്ങി ഉടഞ്ഞുവീണപ്പോൾ,
പതിയേ പെറുക്കിയെടുത്തന്ന്,
കരുതി ഞാൻ ഓമലേ എന്നുമെൻ ഓർമ്മയിൽ
നിന്നെയും ചേർത്തുനിർത്താൻ..
ഇടവഴിയേറെ ഒന്നിച്ചു നമ്മൾ
നടന്ന-കാൽപ്പാടുകൾ
മാഞ്ഞുപോയെങ്കിലും,
മായാതെ ഓർമ്മകൾ മനസ്സിലൊരായിരം
കൊലുസ്സിൻ കിലുക്കം നിറച്ചിടുന്നു.
കൊഞ്ചൽ കിലുക്കം വിതറിയ കൈവള
തമ്മിൽ പിണങ്ങി ഉടഞ്ഞുവീണപ്പോൾ,
പതിയേ പെറുക്കിയെടുത്തന്ന്,
കരുതി ഞാൻ ഓമലേ എന്നുമെൻ ഓർമ്മയിൽ
നിന്നെയും ചേർത്തുനിർത്താൻ..
ആഗ്രഹമൊക്കെ കൊള്ളാം നല്ല നാടന്‍ സ്റ്റൈല്‍.
മറുപടിഇല്ലാതാക്കൂആഗ്രഹങ്ങൾക്ക് പരിധി ഇല്ലല്ലോ.. :)
ഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂthank you.. :)
ഇല്ലാതാക്കൂ