ആദാമിനേതു
– മില്ലായിരുന്നാശങ്ക;
അന്നവൻ ഏകനായിരുന്നു.
അന്നവൻ ഏകനായിരുന്നു.
ഉണ്ടുറങ്ങാനിടം
മണ്ണിലേറെ..
മീനുകൾക്കൊപ്പം നീന്തി തുടിക്കുവാൻ
ടൈഗ്രീസ് നദിയിലന്നേറെ ജലം.
മീനുകൾക്കൊപ്പം നീന്തി തുടിക്കുവാൻ
ടൈഗ്രീസ് നദിയിലന്നേറെ ജലം.
*നാല് ജലാശയ തീരത്തുകൂടവൻ
അല്ലലേതുമില്ലാതലഞ്ഞു..
ഏദന-ന്നേകനാം മർത്യനേകീടുവാൻ
എകാന്തതയ്ക്കീണം പകർന്ന് നല്കി.
എകാന്തതയ്ക്കീണം പകർന്ന് നല്കി.
ഒന്നുമില്ലാതിരുന്നിട്ടും അന്നവൻ
ലജ്ജയേതും അറിഞ്ഞിരുന്നില്ല.
അന്നവനേതോ പകൽക്കിനാവിൽ,
ഗാഢനിദ്ര പൂണ്ടു മയങ്ങവേ-
ദൈവം, വാരിയെല്ലൂരി നാരിയെ സൃഷ്ടിച്ചു.
പൂണ്ടുറക്കം വിട്ടുണർന്നപ്പോൾ
ചേല ചുറ്റാതൊരു രൂപം..
തമ്മിലേറെ നോക്കിയിരുന്നവർ
കണ്‍കളിൽ ഏറെ പ്രണയം നിറച്ചു;
ഏദനില്‍ അന്നാദ്യമായ് പാപം ജനിച്ചു.
ഗാഢനിദ്ര പൂണ്ടു മയങ്ങവേ-
ദൈവം, വാരിയെല്ലൂരി നാരിയെ സൃഷ്ടിച്ചു.
പൂണ്ടുറക്കം വിട്ടുണർന്നപ്പോൾ
ചേല ചുറ്റാതൊരു രൂപം..
തമ്മിലേറെ നോക്കിയിരുന്നവർ
കണ്‍കളിൽ ഏറെ പ്രണയം നിറച്ചു;
ഏദനില്‍ അന്നാദ്യമായ് പാപം ജനിച്ചു.
നാരിയെ നരനോട് ചേർത്തതിൽ
പിന്നെ-
സ്രഷ്ടാവും സൃഷ്ടിയും
സന്ദേഹമില്ലാതുറങ്ങിയട്ടില്ല.
സ്രഷ്ടാവും സൃഷ്ടിയും
സന്ദേഹമില്ലാതുറങ്ങിയട്ടില്ല.
________________________________________________
കുറിപ്പ്: *തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി ദൈവം സൃഷ്ടിച്ചു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. പിഷോണ്‍, ഗിഹോണ്‍, ടൈഗ്രീസ്, യൂഫ്രെട്ടീസ് എന്നിങ്ങനെ നാല് പേരുകളിൽ അവ അറിയപ്പെടുന്നു.
കടപ്പാട്: ബൈബിൾ
കടപ്പാട്: ബൈബിൾ
ഇതു കലക്കന്‍ കവിത.ഇതുപോലെ ഇനിയും വരട്ടെ....ആശംസകള്‍
മറുപടിഇല്ലാതാക്കൂആശംസകൾക്ക് നന്ദി... :)
ഇല്ലാതാക്കൂചിന്ത കൊള്ളാം
മറുപടിഇല്ലാതാക്കൂനല്ല വരികളും
ആശംസകൾ
നന്ദി.. :)
ഇല്ലാതാക്കൂആശംസകൾക്കൊപ്പം വിമർശനങ്ങളേയും പ്രതീക്ഷിക്കുന്നു.. :)
കൊള്ളാം ആശംസകൾ
മറുപടിഇല്ലാതാക്കൂthank you.. :)
ഇല്ലാതാക്കൂ