2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ഈശ്വരൻ


കോവിലിൽ വാഴുന്നതിൻ മുൻപ് ഈശ്വരൻ,
പണ്ടെന്റെ കൂരയിൽ വന്നിരുന്നു.

സന്ധ്യക്ക്‌ ഉമ്മറ പടിയിൽ
തെളിഞ്ഞ നാളങ്ങൾ,
അന്ന് ഈശ്വരനായി എരിഞ്ഞിരുന്നു.


ദീപം തെളിച്ച്,
കൈ കൂപ്പി ജപിച്ച നാമങ്ങൾ,
പുഞ്ചിരിയോടവൻ കേട്ടു..
തുളസി തറയിലെ
ചെറു തെന്നൽ പോലും,
അന്ന്, ഈശ്വര നാമം ജപിച്ചിരുന്നു.

കോവിലിൽ
വാഴുന്നതിൻ മുൻപ് ഈശ്വരൻ,
പണ്ടെന്റെ കൂരയിൽ വന്നിരുന്നു.


ഇന്നെന്റെ ഈശ്വരൻ കോവിലിനുള്ളിൽ
ആരോരുമില്ലാതെ നിൽപ്പു..


ഓണം വിഷു, വരും-
വിശേഷ ദിനങ്ങളിൽ മാത്രമായ്
ദർശനം തേടുന്ന ഭക്ത ജനങ്ങൾ.

ഇത്തിരി തുട്ടിന്റെ കൊച്ചു കനം നോക്കി
വിലയിട്ട്
പൂജകൾ ചെയ്യും പലവിധം.
സ്വന്തമെൻ കാര്യ-ഗുണങ്ങൾ വഹിക്കുവാൻ
ഈശ്വരാ നിന്നെ വിലയ്ക്കെടുത്തു..


കഷ്ടത തോന്നും നിമിഷം വരും വരെ
വിസ്മൃതി
തേടും നാമമെൻ ഈശ്വരൻ.

2 അഭിപ്രായങ്ങൾ:

  1. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു.കരുണാമയനായ ചൈതന്യം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും.
      പക്ഷെ.. പലപ്പോഴും ഈ ചൈതന്യത്തിനു നമ്മൾ വിലയിടാൻ ശ്രമിക്കാറുണ്ട് എന്നതാണ് വാസ്തവം.

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.