യവനിക താഴ്ത്തി ഞാൻ
മടങ്ങുകയാണ് അണിയറയിലേക്ക്..
കെട്ടിയാടി മടുത്തോരാ വേഷങ്ങൾ
വേദിയിൽ തന്നെ ഉപേക്ഷിക്കുന്നു.
കയ്യടിച്ചും ചിരിച്ചും വിമർശിച്ചും
നിങ്ങൾ വളർത്തിയ എന്റെ സ്വപ്നങ്ങളെ
വേദിയിൽ തന്നെ വിട്ടു പോകുമ്പോഴും,
നോവുകൾ മാത്രം ഞാൻ കൊണ്ടുപോകുന്നു;
നാളെ അവ നിങ്ങളെയും വേദനിപ്പിക്കാതിരിക്കാൻ..
യവനിക താഴ്ന്നുകഴിയുമ്പോള്?
മറുപടിഇല്ലാതാക്കൂ