2011, ജൂൺ 5, ഞായറാഴ്‌ച

അക്ഷരങ്ങള്‍..

എന്റെ വീട്ടുമുറ്റത്തെ കോണില്‍  പടര്‍ന്നു  പന്തലിച്ച  മാവും അതിനു കീഴെ പടിയുള്ള ചാരുകസേരയും ഇല്ലായിരുന്നു;
എന്നിലെ എഴുത്തുകാരനെ സൃഷ്ട്ടിക്കാന്‍.

സന്ധ്യമയക്കത്തില്‍ തനിയെ പോയി നില്‍ക്കാന്‍,  ഭാവനയുടെ ലോകം തീര്‍ക്കാന്‍..
 ഭാരതപ്പുഴയുടെ ശാന്തമായ തീരവും എനിക്ക്  ഇല്ലായിരുന്നു..


കതിരിട്ടു നില്‍ക്കുന്ന വിശാലമായ പാടവരംബുകളും,
അരവയര്‍ ഉണ്ട  ചെറുമിയുടെ കുടിയിലെ നാടന്‍ പാട്ടിന്റെ ഈരടികളും
എന്റെ  കണ്ണിനും കാതിനും അന്യവുമായിരുന്നു..
ഞാന്‍ എന്റെ നോവുകളെ  ചെറുപുഞ്ചിരിതേച്ചു മറച്ചപ്പോളും വാക്കുകള്‍ എനിക്ക് അകലെ ആയിരുന്നു.
ഓര്‍മ്മകള്‍ തുന്നിച്ചേര്‍ത്ത കുടക്കീഴില്‍ തനിയെ നനഞ്ഞുനിന്നപ്പോളും ഒരല്‍പ്പം സാന്ത്വനമായ് പോലും വന്നില്ല വരികളും വാക്കുകളും.
എങ്കിലും...
തുറന്നുവച്ച ഈ താളുകളില്‍ എന്തൊക്കെയോ  എഴുതാന്‍ കൊതിച്ചു ഞാന്‍ ഇരിക്കുന്നു;
വീണ്ടുമെന്‍ വസന്തകാലതെയും കാത്ത്.

1 അഭിപ്രായം:

  1. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും, ആതിലൂടി ഓഴുകുന്ന ആരുവികളും നീ മറന്നു പോയോ കോട ഈറങ്ങിയ ആ കുന്നുകള്‍ എത്ര മനോഹരമാണെന്നോ .എത്രയെത്ര വസന്തങ്ങള്‍ നിന്നെ നോക്കി ചിരിച്ചിട്ടുണ്ട്. രാത്രിയുടെ താളം നീ മറന്നു പോയോ. ജീവിതം നല്‍കിയ പാഠങ്ങള്‍ നീ മറന്നു പോയോ. നിന്നിലെ അനുരാഗവും, വിരഹവും. വേദനയും എല്ലാമെല്ലാം.................

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.