2017, ഫെബ്രുവരി 7, ചൊവ്വാഴ്ച

ഡിജിറ്റൽ ഇന്ത്യ !!



ഇതാണ് 'ഡിജിറ്റൽ ഇന്ത്യയെന്ന്' നമ്മളിൽ പലരും ഊറ്റം കൊള്ളുകയും തുപ്പല് പുരട്ടി മുക്കിലും മൂലയിലും എഴുതിയൊട്ടിച്ച് ഉൾപ്പുളകം കൊള്ളുകയും ചെയ്ത ഇന്ത്യയുടെ യഥാർത്ഥ മുഖം.!

കേറിക്കിടക്കാൻ നല്ലൊരു കൂരപോലും ഇല്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തിൽ ഡിജിറ്റൽ വൽക്കരിക്കപ്പെട്ടരുടെ ദൈന്യതയാർന്ന മുഖങ്ങൾ കാണണമെങ്കിൽ നിങ്ങൾക്ക് ഇങ്ങോട്ടു കടന്നുവരാം.. അവരുടെ ജീവിതം എന്താണെന്ന് നേരിട്ട് മനസ്സിലാക്കാം.

ഓരോ ആദിവാസിയെയും ഇലക്ഷൻ കാലത്ത് മോഹനവാഗ്ദാനങ്ങൾ നൽകി പറ്റിക്കുവാൻ വേണ്ടി മാത്രം എഴുതിയുണ്ടാക്കിയ നല്ലൊരു വാക്കാണ് 'ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം' എന്നത്.
അങ്ങിനെ വെറുതെ മേഹിച്ചതിന്റെ പേരിൽ കാലാകാലം അവരെ വോട്ട് ബാങ്ക് ആക്കിമാറ്റാൻ കഴിയുമെന്നു രാഷ്ട്രീയക്കാർക്ക് നല്ല നിശ്ചയമുണ്ട്.. അതിന്റെ ഫലമാണല്ലോ ഇങ്ങിനുള്ള കൂരകൾ...

ഏകദേശം പത്തു വർഷത്തോളമായി ഇവരിങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട്. ഇവരും പ്രതീക്ഷിക്കുന്നു, സ്വന്തം പേരിൽ എന്നെങ്കിലുമൊരിക്കൽ ഭൂമി പതിച്ചുകിട്ടും എന്ന്.

പക്ഷേ രാഷ്ട്രീയക്കാരന്റെ മോഹന വാഗ്ദാനങ്ങൾ പുളിച്ചു തികട്ടി നാറുന്ന വെറും വളികളാണെന്ന് ഈ പാവങ്ങൾക്ക് മാത്രം അറിയില്ലല്ലോ..

വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ നിന്നുള്ള കാഴ്ച്ച.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.