കഥകളുടെ ലോകത്തൂന്ന് ഒളിച്ചോടിയോടി ഞാനുമിപ്പോൾ ഒരു കഥയില്ലാത്തവനായി.
2015, ഡിസംബർ 31, വ്യാഴാഴ്‌ച
2015, ഡിസംബർ 27, ഞായറാഴ്‌ച
ഒരു രണ്ടുവരി പ്രണയകവിത
നിൻ മിന്നും പൊന്നുടലിൽ..
എന്റെ കിനാവുകൾ മുല്ലകളെപ്പോൽ
ചുറ്റി പുണരുമ്പോൾ,
നിൻ നീല മിഴികളിൽ
നക്ഷത്രങ്ങൾ മിന്നി മറയുന്നു..
എത്ര കിനാവുകൾ കാണും
നാമാ രാത്രിയിലിങ്ങിനെ
ശിലപോൽ ഒന്നായ് നിൽക്കുമ്പോൾ..
ഏതു കിനാവുകൾ നമ്മെ ഉണർത്തും
രാവത് തീർന്നത് പറയാനായ്..
നിന്നെ പുൽകിയുറങ്ങാൻ രാവുകൾ
മഞ്ചലുമായ് വരും അരികത്ത്..
നാമാ രാത്രിയിലിങ്ങിനെ ഒന്നായ്
എത്ര കിനാവുകൾ കാണും പെണ്ണേ
രാവത് തീർന്നതറിയാതെ..
എന്റെ കിനാവുകൾ മുല്ലകളെപ്പോൽ
ചുറ്റി പുണരുമ്പോൾ,
നിൻ നീല മിഴികളിൽ
നക്ഷത്രങ്ങൾ മിന്നി മറയുന്നു..
എത്ര കിനാവുകൾ കാണും
നാമാ രാത്രിയിലിങ്ങിനെ
ശിലപോൽ ഒന്നായ് നിൽക്കുമ്പോൾ..
ഏതു കിനാവുകൾ നമ്മെ ഉണർത്തും
രാവത് തീർന്നത് പറയാനായ്..
നിന്നെ പുൽകിയുറങ്ങാൻ രാവുകൾ
മഞ്ചലുമായ് വരും അരികത്ത്..
നാമാ രാത്രിയിലിങ്ങിനെ ഒന്നായ്
എത്ര കിനാവുകൾ കാണും പെണ്ണേ
രാവത് തീർന്നതറിയാതെ..
2015, ഡിസംബർ 14, തിങ്കളാഴ്‌ച
ആവർത്തനങ്ങൾ..
ഇരുട്ടുകൊണ്ട് പിരിച്ചെടുത്ത കയറിൽ തൂങ്ങി
പലവട്ടം ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്..!!
പിന്നെ,..
പകലുവെട്ടം കണ്ടാ കയറുപൊട്ടി താഴെവീണ്,
വീണ്ടും പുനർജനിക്കുകയാണ് പതിവ്..
പലവട്ടം ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്..!!
പിന്നെ,..
പകലുവെട്ടം കണ്ടാ കയറുപൊട്ടി താഴെവീണ്,
വീണ്ടും പുനർജനിക്കുകയാണ് പതിവ്..
2015, ഡിസംബർ 9, ബുധനാഴ്‌ച
2015, ഡിസംബർ 6, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)