വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
നൂറായിരം ക്യാമറ-കണ്ണിൻ വെളിച്ചത്തിൽ, തെരുവിൽ ഒരായിരം പേർ ചുംബിക്കുവാൻ നിരന്നു. അപ്പോൾ അട്ടപ്പാടിയിലെ ഏതോ ഒരമ്മ പാട്ടവിളക്കിന്റെ വെളിച്ചം പോലുമില്ലാത്ത ഇരുട്ട് മുറിയിൽ തന്റെ കുഞ്ഞിന് അന്ത്യചുംബനം നല്കുകയായിരുന്നു.